പാലാ: രൂപത നമ്മുടെ സഭയിൽ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലം ആണ് എന്ന് സി ബി സി ഐ പ്രസിഡന്റ് മാർ ആന്ധ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വച്ച് നടത്തിയ മിഷനറി മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർ ഹമായ സംഭാവനകൾ നൽകിയിട്ടുള്ളതും രണ്ടായിരം വർഷമായി ഭാരത സംസ്കാരത്തോട് ഏറെ ഇഴുകിച്ചെർന്നതുമായ ക്രിസ്തുമതത്തെ ഒരു വിദേശ Read More…
Author: Web Editor
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാറമ്പുഴ സ്വദേശി സുമേഷിനെ ( 45 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ കൊഴുവനാൽ മനക്കുന്നത്ത് വച്ചായിരുന്നു അപകടം.
മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ) നിര്യാതനായി
പൂഞ്ഞാർ: മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ 88) നിര്യാതനായി. സംസ്കാരം നാളെ (12-5-25 ,തിങ്കൾ) 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി രവീന്ദ്രൻ പൂഞ്ഞാർ ആറ്റുവേലിൽ കുടുംബാംഗം. മക്കൾ: സിന്ധു, ഷാജി, വിനോദ് (സൗദി), സുധീഷ് (യുണൈഡ് ട്രേടേഴ്സ് തൊടുപുഴ) മരുമക്കൾ: രാജു, ഓമന ഷാജി, മിനി വിനോദ്, മിനു സുധീഷ് (കെ.എസ്.ഇ.ബി, പാലാ).
“എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു ;സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ
ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന “എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ Read More…
‘ലോകമെങ്ങും സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത് മാർപാപ്പ
‘ലോകമെങ്ങും സമാധാനം പുലരട്ടെ, ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇന്ത്യ – പാക് വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തിലാണ് മാർപാപ്പ സന്തോഷം അറിയിച്ചത്. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. Read More…
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുതുരമായി തുടരുന്നു. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 53 പേര് ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ Read More…
ഇരട്ടകൾക്ക് എ പ്ലസ്
കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്. എസ്. എൽ.സി പരീക്ഷയിൽ എ പ്ലസ് നേടി മികവ് തെളിയിച്ചു. കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി.എം.താജുദ്ദീൻ്റെ പുത്രന്മാരായ ഇരുവരും അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർക്ക് യാത്ര അയപ്പ് നൽകി
മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോസ്ഥരായ ബിജി, ജയശ്രീ , രഞ്ജിത്ത്, സന്തോഷ് തോമസ്, നൂറുദ്ദീൻ, രഞ്ജിത്ത് എസ് നായർ, രതീഷ്, ബിജുമോൻ, അജിത്ത് എന്നിവർക്ക് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ, സബ് ഇൻസ്പെക്ടർ വിപിൻ മറ്റ് പോലീസ് ഉദ്യോവസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
വെള്ളൂക്കുന്നേൽ (നടമാടത്ത്) ജോസ് ജോർജ് നിര്യാതനായി
ചേന്നാട്: മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം 12-05-2025 (തിങ്കൾ) 10.30 നു മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.മക്കൾ : ജോജി, മിയ. മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.
വിജയത്തിളക്കത്തിന് മാറ്റ് കൂട്ടാൻ പൊൻപതക്കങ്ങളുമായി അവരെത്തി
കൊഴുവനാൽ: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടൊപ്പം 16 ഫുൾ A+ നേടിയ കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിൽ ചരിത്ര വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ നേരിട്ടെത്തി കുട്ടികളെ അനുമോദിച്ചു. കൊഴുവനാൽ, മനക്കുന്ന് എന്നീ സ്ഥലങ്ങളിൽ പ്രത്യേക യോഗം ചേർന്നാണ് കുട്ടികളെ അനുമോദിച്ചത്. കൊഴുവനാലിൽ ശ്രീ ഷിബു തെക്കേ മറ്റത്തിൻ്റെ ഭവനത്തിൽ ചേർന്ന അനുമോദന യോഗം ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി Read More…











