കോട്ടയം: കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിൻ്റെ കുടുംബത്തെ സർക്കാർ ചേർത്തു നിർത്തുമെന്ന് സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തലയോലപ്പറമ്പിലെ വീട്ടിലെത്തിയ മന്ത്രി ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും Read More…
Author: Web Editor
താല്പര്യവും അഭിരുചിയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണം: മാണി സി കാപ്പൻ എം.എൽ.എ.
വാകക്കാട് : താല്പര്യവും അഭിരുചിയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണമെന്ന് മാണി സി കാപ്പൻ എം എൽ എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നുംഅദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, യുഎസ്എസ്, എൻ എം എം എസ് എന്നിവക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് Read More…
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ദുക്റാന തിരുനാൾ സമുചിതമായി ആചരിച്ചു
വെള്ളികുളം:ചെറു മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം കൃതജ്ഞതാ ബലി അർപ്പിച്ചു.ഇതോട നുബന്ധിച്ച് മിഷൻലീഗംഗങ്ങൾ സഭാദിനമായി ആചരിച്ചു. ഫാ.സ്കറിയ വേകത്താനം സന്ദേശം നൽകി പതാകയുയർത്തി.ഇടവകയിലെ മതാധ്യാപകർ വിശ്വാസപരിശീലന ദിനമായി ആചരിച്ചു. വിശ്വാസ പ്രഖ്യാപനദിനം എന്ന നിലയിൽ സൺഡേ സ്കൂളിലെ കുട്ടികൾ വിശ്വാസപ്രഖ്യാപന റാലി നടത്തി. റാലിയിൽ ഗ്രീൻഹൗസ് ,ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .തുടർന്ന് Read More…
കോട്ടയത്ത് മാത്രമല്ല, പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ: സംസ്ഥാന പാതയിലെ കൊട്ടാരമറ്റം ജംഗ്ഷനിൽ പതിറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ തൂണും ലൈറ്റുകളുമാണ് കാലപ്പഴക്കത്തിൽ ചുവടറ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന വിധം ചരിഞ്ഞ് നിൽക്കുന്നത്. ഏതു സമയവും ഈ തിരക്കേറിയ ജംഗ്ഷനിലേയ്ക്ക് മറിഞ്ഞു വീഴാം. ഏതാനും ആഴ്ച്ച മുൻപ് മുതൽ ഇത് കൂടുതൽ ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്.വളരെ അപകടകരമായി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന വളരെ ഉയരമുള്ള ഈ ഇരുമ്പ് വിളക്ക് തൂൺ എത്രയും വേഗം സുരക്ഷിതമായി പിഴുത് മാറ്റി ലേലം ചെയ്ത് സുരക്ഷിതമായി നീക്കം ചെയ്യേണ്ടതുണ്ടെന്ന് Read More…
ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു
ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർക്ക് നൽകുവാനായി എത്തിച്ചേർന്നിരിക്കുന്ന മേൽത്തരം WCT തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ബിൻസി അനിൽ, എലിയാമ്മ കുരുവിള,കാർഷിക വികസനസമിതി അംഗങ്ങളായ ശ്രീ. ഷെറി മാത്യു, ശ്രീ. രഖു പാറയിൽ എന്നിവർ ഞാറ്റുവേല ചന്തക്ക് ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് ശ്രീ. ഷൈജു വർഗീസ് പദ്ധതി വിശദീകരിച്ചു.
തൊടുപുഴ അൽ അസർ ലോ കോളേജ് കെ എസ് യു ന് പുതിയ നേതൃത്വം
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ രാജീവ് ഭവനിൽ ഒത്ത്കൂടി. കെ എസ് യൂ സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസുട്ടി, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ്, ജനറൽ സെക്രട്ടറി ജെയിംസ്, വൈസ് പ്രസിഡന്റ് ഗുണശേഖരൻ, ഗൗതം തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത പ്രസംഗം ആസ്നമോൾ അവതരിപ്പിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് ജെസ്ന ആശംസ പ്രസംഗം അവതരിപ്പിച്ചു. ഈ Read More…
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി
ഈരാറ്റുപേട്ട: പി സി. ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽപണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് .പരാതി നൽകി. 2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട് മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാന്നും മാസം Read More…
മുസ്ലിം ഗേൾസ് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ് ,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവിദ്യാർഥികളെയും സ്കൂൾ നടത്തിപ്പുകാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ആദരിച്ചു. 97 വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേയിൽ സ്കൂൾ മാനേജർ എം കെ .അൻസാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സമ്മേളനം Read More…
അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി. ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി
പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ് ( ബാംഗ്ലൂർ) മരുമക്കൾ: അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ് ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
സൗജന്യ ഹൃദയ പരിശോധന ക്യാമ്പ്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തി. പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.











