Obituary

വലിയപറമ്പിൽ ജാനമ്മ നാരായണൻ നിര്യാതയായി

തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.

Pala

കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ പാലാ സെൻറ്മേരീസിലെ കുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും ഒന്നായി

പാലാ: 69 മത് കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് പാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും വിമുക്തി ക്ലബ്ബിൻ്റയും ആഭിമുഖ്യത്തിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കിയ സമ്മേളനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി വിജയലക്ഷ്മി കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകാർഡുകൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് കേരളപ്പിറവിയുടെ ചരിത്രം, ലഹരിക്കെതിരെ എങ്ങനെ പോരാടണം,തുടങ്ങിയ Read More…

General

ദ്വിദിനസഹവാസ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെയും ഭാഗമായി അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ബോധവൽക്കരണ ക്ലാസുകൾ, വ്യക്തിത്വ പരിശീലനം, ശുചിത്വ ബോധവൽക്കരണം ഫിൽഡ് ട്രിപ്പ്,അടുക്കളത്തോട്ടം നിർമ്മാണം, യോഗാ , ഫാബ്രിക്ക് പെയിൻ്റിങ്, വെജിറ്റബിൾ പ്രിൻ്റിങ് എന്നിവയാണ് രണ്ടു ദിവസത്തെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പി റ്റി എ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയംഗ്രാമപഞ്ചായത്ത് Read More…

Kaduthuruthy

കടുത്തുരുത്തിയിൽ വികസന സദസ് നടത്തി

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ അജൈബ് ചന്ദ്രനും പഞ്ചായത്തുതല നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ജ്യോതിലക്ഷ്മിയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ,ഗ്രാമപഞ്ചായത്ത് വൈസ് Read More…

Erumeli

എരുമേലി തെക്ക് സ്മാർട്ട് വില്ലജ് ഓഫീസ് നാടിനു സമർപ്പിച്ചു; ജില്ലാതല പട്ടയമേള; 317 പേർക്ക് പട്ടയം നൽകി

കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 317 പേർക്കാണ് പട്ടയം നൽകിയത്.സർക്കാർ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 4.13 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ അഞ്ചു ലക്ഷം പേർക്ക് പട്ടയം നൽകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ക്രയവിക്രയ തട്ടിപ്പ് പൂർണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ (2,40,000/-) ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഹെഡ്മാസ്റ്റർ ജോ Read More…

Kottayam

കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തിപകരും: മോൻസ് ജോസഫ് എം.എൽ.എ.

​കോട്ടയം: മാധ്യമപ്രവർത്തന മേഖലയിലെ കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തി പകരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (JMA) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​സോഷ്യൽ മീഡിയ കടന്നുകയറ്റം അതിശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മാധ്യമപ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ ഈ വിഷയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More…

General

പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി

മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് വോളണ്ടിയേഴ്സ് മുണ്ടക്കയം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ രാഗേഷ് കുമാർ സബ് ഇൻസ്പെക്ടർ വിപിൻ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം വിവരിക്കുകയും നിയമപാലനം നിയമങ്ങൾ ഉൾപ്പെടെ ഉള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.

pravithanam

ലാപ്ടോപ്പ് വിതരണോദ്ഘാടനം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി. അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും.2023-24 സാമ്പത്തിക വർഷത്തിലെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവ വിദ്യാർത്ഥികളായ റോയ് കെ. മുളകുന്നം, സിബിച്ചൻ ജോസഫ് Read More…

Ramapuram

രാമപുരം കോളേജിൽ കർഷകരെ ആദരിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ് മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, Read More…