കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി.എഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.സി.എഫിന്റെ നിർമാണം. പത്താം വാർഡിലെ മാത്തൂമലയിൽ സ്ഥിതി ചെയ്യുന്ന എം.സി.എഫ് 1200 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി 34.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. മാലിന്യ സംസ്കരണശേഷി വർദ്ധിപ്പിക്കുന്ന ബെയിലിംഗ് യന്ത്രം, വെയിങ് യന്ത്രം, മാലിന്യം തരംതിരിക്കുന്നതിനുള്ള സോർട്ടിംഗ് ടേബിൾ മുതലായവ വാങ്ങിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണവും Read More…
Author: Web Editor
സുരേഷ് ഗോപിയുടെ സമയോജിതമായ ഇടപെടലിലൂടെ അപകടകരമായ നിലയിലായിരുന്ന വൈദ്യുതി പോസ്റ്റുകളുടെയും ലൈനുകളുടെയും തകരാറുകൾക്ക് പരിഹാരമായി
പാലാ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി നിന്ന ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന dual Leg ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ ഇടയായി. ഉടനെ പ്രിൻസിപ്പാളുമായി സംസാരിക്കുകയും, കെ എസ് ഇ ബി യിൽ അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ മഴ കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് പറഞ്ഞ്, Read More…
ചാലിക്കോട്ടയിൽ ത്രേസ്യാമ്മ വർക്കി നിര്യാതയായി
കുന്നോന്നി: ചാലിക്കോട്ടയിൽ പരേതരായ വർക്കിയുടേയും ഏലിയുടേയും മകൾ ത്രേസ്യാമ്മ വർക്കി (84) നിര്യാതയായി. സംസ്കാരം 22- 07 – 2025 (ചൊവ്വ) 2.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, കുഞ്ഞൂട്ടി, കുര്യാച്ചൻ, പരേതരായ അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, കൊച്ച് മേരി, തൊമ്മച്ചൻ.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റും, ഭാഷാ സമര അനുസ്മരണവും നടത്തി
ഈരാറ്റുപേട്ട: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് അറബി ക്ലബ്ബിന്റെ കീഴിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പതിനഞ്ചാമത് അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ ജില്ലാതല മത്സരം ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അമീൻ പിട്ടയിൽ ഭാഷാ സമര അനുസ്മരണം നടത്തി. സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടത്തിൽ സമ്മാനവിതരണം ചെയ്തു. മുഹമ്മദ് നജാഫ്, ബിഷറുൽ Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പ്രവിത്താനം സ്വദേശി ആഷർ ബിനുവിനെ (26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി പാലാ – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലത്തിന് സമീപമായിരുന്നു അപകടം.
രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.
പാലാ: രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ Read More…
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം
പാലാ: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ (55) ആണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസിൽ Read More…
രാമപുരം കോളേജില്‍ ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
രാമപുരം: കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ (KKEM) കണക്റ്റ് കെയറിയര്‍ ടു ക്യാമ്പസ് (CCC) പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാമിന് രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജിൽ തുടക്കമായി. പദ്ധതിയിലൂടെ ഗ്ലോബല്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങളെയും, പുതിയതരത്തിലുള്ള ജോലികള്‍ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാധ്യതകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളോടും താൽപര്യങ്ങളോടും ഒത്ത ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു. സി.സി.സി. എക്‌സിക്യൂട്ടീവ് ജിനു ജോര്‍ജ്ജ് കേരള നോളഡ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളോട് Read More…
സൗജന്യ നേത്ര പരിശോധന ക്യാമ്പും, കണ്ണട വിതരണവും, ഫസ്റ്റ് എയ്ഡ് അവയർനെസ് ക്ലാസും സംഘടിപ്പിച്ചു
മുത്തോലി: ലയൺസ് ഡിസ്ട്രിക് 318Bയുടെ യൂത്ത് എമ്പവർമെന്റ്പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മുത്തോലി സെന്റ് ആന്റണിസ് എച്ച് എസ് എസിലെ നാഷണൽ സർവീസ് സ്കീംന്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെയും സഹകരണത്തോടെ മെഗാ സൗജന്യ നേത്രപരിശോധന ക്യാമ്പും, കണ്ണട വിതരണവും നടത്തി. പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് അവയർനെസ് ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ റവ: ഡോക്ടർ മാത്യു ആനത്താരക്കലിന്റെ അധ്യക്ഷതയിൽ മുത്തോലി Read More…
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
ഈരാറ്റുപേട്ട: നിർദിഷ്ട ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ടെണ്ടർ വിളിക്കുന്ന നടപടികളിലേക്ക് എത്തിയിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും, ഈരാറ്റുപേട്ട കേന്ദ്രമായി ട്രാഫിക് യൂണിറ്റു തുടങ്ങുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയ വീട്ടിൽ അദ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് Read More…











