കൊച്ചി : കൊച്ചി കുണ്ടന്നൂര്‍ ജംക്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മഹേഷ് തന്റെ സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കാറിൽ വരുമ്പോഴായിരുന്നു അപകടം. രാത്രികാലങ്ങളിൽ കുണ്ടന്നൂർ ജംക്‌ഷനിലെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തി ചായ കുടിക്കുന്ന നിരവധിപേരുണ്ട്. ഇത്തരത്തിൽ എത്തിയവരുടെ വാഹനങ്ങൾ പാർക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാർ Read More…
Author: Web Editor
കോഴിക്കോട് വീട്ടമ്മയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു, ഒപ്പം മോഷ്ടാവും വീണു : ഞെട്ടിക്കുന്ന കവര്‍ച്ച : പരിക്കേറ്റ യുവതി ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസ് ഇന്നലെ പുലര്‍ച്ചെ കല്ലായി ഭാഗത്ത് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം നടത്തിയത്. ബാത്ത്റൂമിലേക്കുപോകാന്‍ ഡോറിനടുത്തെത്തിയ വീട്ടമ്മയെ പ്രതി തള്ളിയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ പ്രതിയും താഴേക്ക് വീണെങ്കിലും, ഉടന്‍ എഴുന്നേറ്റ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാഗില്‍ ഉണ്ടായിരുന്ന 8,500 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തില്‍ Read More…
മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്നമോൾടെ സംസ്കാരം തിങ്കളാഴ്ച്ച
പാലാ : മുണ്ടാങ്കൽ വാഹന അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം തിങ്കളാഴ്ച അന്ന മോൾ പഠിച്ച പാലാ സെൻ്റ് മേരീസ് സ്കൂളിൽ പൊതുദർശനം തുടർന്ന് പ്രവിത്താനത്തെ വീട്ടിലും അതിന് ശേഷം 11 മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ. പൊതുദർശനത്തിനു ശേഷം സംസ്ക്കാരവും നടക്കും.
യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി
കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടോമിഷ് ഇഗ്നേഷ്യസ്, ടോംസൺ വെള്ളാരംകാലായിൽ, വിഷ്ണു രഘു, ജോർജ് ജോസ്, സജിൻ Read More…
കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
കോട്ടയത്ത് ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ
കോട്ടയം : കോട്ടയത്ത് 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നത്.മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത
പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു Read More…
മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ മരണത്തിന് കീഴടങ്ങി
പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അന്നമോൾ ഇന്ന് 8.37 PM ന് മരണത്തിന് കീഴടങ്ങി. ഇതോടെ മുണ്ടാങ്കലിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെയായിരുന്നു അന്ന മോളുടെ അമ്മ ജോമോളുടെ മൃത സംസ്കാരം.
കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര അഭിവിഹർ അഭിരാജ് (അഭി) 32 എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം Read More…
ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ പാലായിൽ
പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ രാവിലെ 9 ന് (09/08/2025) പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി Read More…










