കുന്നോന്നി :ഭാരതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം കുന്നേന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു. രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ മോൾ ജേക്കബ്. വാർഡ് മെംബർ ബീനാ മധുമോൻ പി.ടി.എ പ്രസിഡൻ്റ് അനീഷ് കീച്ചേരി അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കുട്ടികളുടെ സ്വാതന്ത്യദിന പതിപ്പ് സ്കൂൾ മാനേജർ ഫാ. മാത്യു പീടകയിലിന് ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് കൈമാറി. ചടങ്ങിൽ Read More…
Author: Web Editor
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി
ഈരാറ്റുപേട്ട: രാജ്യത്തിൻറെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ദേശീയ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, എം എം മനാഫ്, നൗഫൽ ഖാൻ,റസാക്ക്, മുഹമ്മദ് ഹാരിസ്, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ Read More…
സ്വാതന്ത്ര്യ ദിനാഘോഷവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന സുദിനത്തിൽ ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ സ്മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധേയമായി. കൂടാതെ പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്ന വേഷമത്സരം എന്നിവയും നടത്തപ്പെട്ടു.
ഇൻഡ്യയുടെ 79ാം സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: ഭാരതതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ അനീഷ് കീച്ചേരി ഷാജി പുളിക്കക്കുന്നേൽ ജിമ്മി വാളിപ്ളാക്കൽ ബിനോയി വാഴച്ചാലി തങ്കച്ചൻ മാങ്കുഴയ്ക്കൽ സ്റ്റാൻലി പുതു വായിൽ കേശവൻ മരുത്താങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് Read More…
കേരള കോൺഗ്രസ് (M) മണ്ഡലം കൺവൻഷൻ
ഈരാറ്റുപേട്ട: കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷനുകൾ ആഗസ്റ്റ് 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രഫ. ലോപ്പസ് മാത്യു, പ്രൊഫ. വി.ജെ.ജോസഫ് എക്സ് എം എൽ എ, അഡ്വ.സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, സണ്ണിമാത്യു വടക്കേ മുളഞ്ഞനാൽ, തോമസ്‌കുട്ടി എം.കെ. മുതുപുന്നക്കൽ, ഡോ.ആൻസി ജോസഫ്, ലീന ജയിംസ്, സോജൻ ആലക്കുളം, പി.എസ്.എം.റംലി, അഡ്വ. ഒ.വി.ജോസഫ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ്,ബാബു വരവുകാലാ, എ.കെ. നാസർ ആലുംതറ, Read More…
കടുത്തുരുത്തിയിലും ശക്തിപ്രകടനം നടത്തുവാൻ കേരള യൂത്ത് ഫ്രണ്ട് (എം) യുവജന റാലി ഓഗസ്റ്റ് 30ന്
കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡല കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് മാസം മുപ്പതാം തീയതി നാലുമണിക്ക് കടുത്തുരുത്തിയിൽവെച്ച് നടക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ഭാരവാഹികൾ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വാനറുകളുടെ പിന്നിലായി അണിനിരക്കും. നിയോജകമണ്ഡലത്തിലെ 182 വാർഡുകളിൽ നിന്നായി 2500 യുവജനങ്ങളെ പ്രകടനത്തിൽ അണിനിരത്തും. യുവജന റാലി കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ നയിക്കും. റാലിയോട് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന് അദ്ദേഹം പറഞ്ഞു. നെഫ്രോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ സന്ദേശവുമായി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.
രാമപുരം കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം 16 ന്
രാമപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ നടത്തുന്ന മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം Read More…
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ ക്ലാസുകളിൽ വാശിയേറിയ മത്സരത്തോട് തന്നെ ജനാധിപത്യ പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിൻ്റെയും സഹായത്തോടെ വോട്ടെടുപ്പ് നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പോളിങ് ഓഫീസറും പ്രിസൈഡിങ് ഓഫീസറുംഅടങ്ങുന്ന ടീം വോട്ടർമാരെ ക്രമനമ്പർ വിളിച്ച് കയ്യിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ കമ്പാർട്ട്മെന്റിൽ കുട്ടികൾ സമ്മതിദാനാ വകാശം രേഖപ്പെടുത്തി. തുടർന്ന്കൗണ്ടിംഗ് Read More…











