ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ Read More…
Author: Web Editor
ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു
കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. Read More…
കടുപ്പാറ- വളതൂക്ക് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി
പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് Read More…
വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് – പാഥേയം വിതരണം ചെയ്തു
വെള്ളികുളം: വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പൊതിച്ചോർ -പാഥേയം ശേഖരിച്ച് വിതരണം ചെയ്തു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമി കടപ്ലാക്കൽ വികാരി ഫാ. സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ സഹോദരങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. സമൂഹത്തിൽ നിർധനരും ദരിദ്രരുമായ സഹോദരങ്ങളോട് കരുതലും കാരുണ്യവും പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് പാഥേയം പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് Read More…
മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി
ഐങ്കൊമ്പ് : ലയൺസ് ക്ലബ്ബ് രാമപുരം ടെമ്പിൾ ടൗൺ, തിരുവല്ലാ ഐ മൈക്രോ സർജറി & ലേസർ സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കുമായി മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ അംബിക വിദ്യാഭവൻ ട്രസ്റ്റ് പ്രസിഡണ്ട് ഡോക്ടർ എൻ കെ മഹാദേവൻ നിർവഹിച്ചു. Read More…
രാമപുരം കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം
രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ‘എക്സലൻഷ്യ 2025’ ചടങ്ങിൽ വച്ച് ലഭിക്കും. ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാക്ക് ഗ്രേഡിങ്ങിൽ മികച്ച നിലവാരം പുലർത്തിയ കോളേജുകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ Read More…
ലഹരി വിരുദ്ധ ക്ലാസ് നടത്തി
കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ പ്രീത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
പ്ലാസ്റ്റിക് അവബോധ കവിതാ രചനയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ ജേതാവ്
മേലുകാവ്: പ്ലാസ്റ്റിക് അവബോധ കവിതാ രചനാ മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ കോട്ടയം ജില്ലയിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി സീഡ് ആണ് ഫൈവ്സ്റ്റാർ മത്സരങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കവിതാ രചനാ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും എന്തിന് പ്രകൃതിയെത്തന്നെ പ്ലാസ്റ്റിക് എപ്രകാരം മലീമസമാക്കുന്നു; വിനാശകരമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കവിതയാണ് അൻലിയയെ സമ്മാനാർഹ ആക്കിയത്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഹെർണിയ & തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ സേവനം, വിവിധ ലാബ്, അൾട്രാ സൗണ്ട്, സി ടി, എം ആർ ഐ സ്കാനിംഗ് സേവനങ്ങൾക്കും, ശസ്ത്രക്രിയ അടക്കമുള്ള തുടർ ചികിത്സയ്ക്കും പ്രത്യേക നിരക്കിളവ് ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 Read More…
വെട്ടികുളത്തുപാറക്കൽ ഭാർഗ്ഗവി ഭാസ്കരൻ നിര്യാതയായി
പൂഞ്ഞാർ: പെരിങ്ങുളം വെട്ടികുളത്തുപാറക്കൽ പരേതനായ ഭാസ്കരന്റെ (കൊച്ച്) ഭാര്യ ഭാർഗ്ഗവി ഭാസ്കരൻ (92) നിര്യാതയായി. സംസ്കാരം നാളെ (10-09-2025 ബുധൻ) 10 ന് വീട്ടുവളപ്പിൽ. പരേത ചേന്നാട് പാറടിയിൽ കുടുംബാംഗം. മക്കൾ: ശോഭന, ഗോപാലകൃഷ്ണൻ (മാനി), ലളിത, പ്രസാദ്, മോഹൻദാസ്, മിനിമോൾ, ബിജു, ഷാജി (കെ.എസ്.ഇ.ബി പൂഞ്ഞാർ) മരുക്കൾ: ദാമോദരൻ തുണ്ടത്തിൽ കടലാടിമറ്റം, സിന്ധു തെക്കേടത്ത് കുന്നോന്നി, വി.ആർ ഗോപി വാഴപ്പള്ളിൽ പമ്പാവാലി, സുമ കള്ളിപ്പാറയിൽ ഇടമല, ബീന താന്നിയ്ക്കൽ ഇടനാട്, വിജി പൈക്കാട്ടിൽ തീക്കോയി, രജനി Read More…











