Uzhavoor

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായി

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. അരീക്കര പുതുവേലി PWD റോഡിനു സമീപമാണ് പുതിയ റോഡ് യാഥാർദ്യമായിരിക്കുന്നത്. വഴിക്ക് സാമ്പത്തികമായ സഹകരണം നൽകി നേതൃത്വം നൽകിയ ജോസ് പി യു പാണ്ടിയാംകുന്നേൽ, സ്ഥലം വിട്ടു നൽകിയ പ്രൊഫസർ രമണി ജോസ് കണിയാംകുടിലിൽ, പ്രമോദ് കെ കെ കണിയാപറമ്പിൽ, ഷാജി കെ കെ കണിയാപറമ്പിൽ, സതീശൻ കെ കെ ഉദയപ്പാറയിൽ,സൗമ്യ കൃഷ്ണൻ ഉദയപ്പാറയിൽ, Read More…

Ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്

രാമപുരം : ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കോളേജുകൾക്ക് ഏർപ്പെടുത്തിയ ‘മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്’ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ലഭിച്ചു. നാക്ക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളിൽ തന്നെ 3.13 പോയിന്റോടുകൂടി ‘എ’ ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ (SLQAC കേരള) സംഘടിപ്പിച്ച ‘എക്സലൻഷ്യ 2025’ എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അവാർഡ് നൽകിയത്. തിരുവനന്തപുരം ടാഗോർ Read More…

Poonjar

നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡ് തുറന്നു

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ – നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി ഉപയോഗിച്ചിരുന്ന നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. Read More…

Aruvithura

ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ

അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഈ ക്യാമ്പ് Read More…

General

എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു. ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.

Obituary

പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്) നിര്യാതനായി

ഈരാറ്റുപേട്ട: ആനയിളപ്പ് പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്–76) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ( (16-09-2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയമ്മ തോപ്പിൽ (ചങ്ങനാശേരി). മക്കൾ: ഷേർജി, ഷീന, സന്തോഷ്. മരുമക്കൾ: റോയ്, ബിജു, ജോസി.

Melukavu

ഇന്ന് പാല് കാച്ചൽ ചടങ്ങ് നടക്കുന്ന പുതു വീടിന് വീട്ടു സാധനങ്ങൾ എത്തിച്ച് അരുവിത്തുറ ലയൺസ് ക്ലബ്ബ്

മേലുകാവ്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് നേതൃത്യത്തിൽ, ആശ്രയ പദ്ധതിയിൽ പെട്ട താളിമലയിൽ തങ്കമ്മ ചേച്ചിയ്ക്ക് താങ്ങും തണലുമായ് വീട് ഒരുക്കിയിരുന്നു. ഒപ്പം അരുവിത്തുറ ലയൺസ് ക്ലബ്ബ് കസേര, ബെഡ്, ഗ്യാസ് സ്റ്റൗ പ്രഷർകുക്കർ, പാത്രങ്ങൾ കൂടാതെ നിരവധി വീട്ടുപകരണങ്ങളും സമ്മാനിച്ചു. വീടിന്റെ പാല് കാച്ച് ഇന്ന് 3 മണിയ്ക്ക് നടക്കും.

Bharananganam

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

വലവൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ നവീകരിച്ച വലവൂർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അണ്ടർ 16 ഇന്ത്യൻ ടീമിലെ ഏക മലയാളി എഡ്വിൻ പോൾ സിബിക്ക് സ്വീകരണം നൽകും. പ്രദർശന മത്സരവും നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. കടനാട് ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിലെ എലിവാലി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ Read More…

Pala

മാർ സ്ലീവാ കാൻസർ കെയർ ആൻ‍ഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ Read More…

General

ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം

കോട്ടയം: ദർശനയും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രോഗ്രാമിന് സെപ്തംബർ 16 -ാം തീയതി ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദർശനയിൽ തുടക്കം കുറിക്കുന്നു. ഹ്യൂമൻ ലൈബ്രറിക്കായ് തയ്യാറായ 5 വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവവും അതിജീവനവും അന്ന് പങ്കുവെയ്ക്കും. പ്രവേശനം സൗജന്യം.9447114328.