Kottayam

കുരുന്നുകൾക്കായി കോട്ടയം ജില്ലയിൽ 121 വർണക്കൂടാരങ്ങൾ

കോട്ടയം: വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും. സ്റ്റാർസ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്‍റ് റിസള്‍ട്സ് ഫോർ ദ സ്റ്റേറ്റ്) പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. സമഗ്രശിക്ഷ കേരളം ആണ് വർണ്ണക്കൂടാരം നടപ്പാക്കുന്നത്. കുരുന്നുകൾക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ Read More…

Poonjar

മുതുകോര ടുറിസം ഹിൽസ് ടേക്ക് എ ബ്രേക്ക്‌ ഉത്‌ഘാടനം നാളെ

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 5-ാംവാർഡ് കൈപ്പള്ളി, മുതുകോരമലയിൽ കേരള ശുചിത്വ മിഷനും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി, ഇവിടെ വരുന്ന ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ (Take A Break) ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ 2-10-2025 വ്യാഴാഴ്‌ച 11 A.M. ന് കൂടുന്ന യോഗത്തിൽ പത്തനംതിട്ട M.P ശ്രീ. ആൻ്റോ ആൻ്റണി നിർവ്വഹിക്കും. തദവസരത്തിൽ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ Read More…

Obituary

മുത്തനാട്ട് മറിയം മാത്യു നിര്യാതയായി

കൈപ്പള്ളി : മുത്തനാട്ട് മറിയം മാത്യു (96) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 .30 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ.

Pala

തലസ്ഥാനത്തേയ്ക്ക് ഇനി വെളുപ്പിന് യാത്ര ചെയ്യാം; 2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.8 മണിക്ക് മുൻപ് എത്താം.

പാലാ: വെളുപ്പിന് പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവ്വീസ് ആരംഭിച്ചു. അതിരാവിലെ 2.50 മണിക്കാണ് സർവ്വീസ് .തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവർക്ക് വളരെ സഹായകരമായ വിധമുള്ള സർവ്വീസാണിത്. 8.00. മണിക്ക് മുൻപ് തിരുവനന്തപു രത്ത് എത്താം.വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സർവ്വീസ് കൂടിയാണിത്. ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും. നേരത്തെ അനുവദിച്ച സർവീസ് ആയിരുന്നുവെങ്കിലും ബസിൻ്റെ കുറവുമൂലം തുടങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും 9.25 ന് തിരികെ പോരും.

Pala

ഭാരതത്തിൻ്റെ വലിയ മല്പാൽ പദവിക്ക് അർഹനായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപത ആദരിച്ചു

പാലാ: ഭാരതത്തിൻ്റെ വലിയ മല്പാൽ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. ചേർപ്പുങ്കലെ വൈദീക മന്ദിരമായ കാസാ ദെൽ ക്ലയറോയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മധുരം പങ്ക് വെയ്ക്കുകയും ചെയ്തു. നൂറ് കണക്കിന് വൈദീകർക്ക് അറിവ് പകർന്നു നൽകിയ കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് അർഹമായ അംഗീകാരമാണ് ഭാരതത്തിലെ വലിയ മല്പാൻ പദവിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിഷപ് Read More…

General

ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും. എം.പിമാരായ Read More…

pravithanam

ഹൈടെക് ക്ലാസ് റൂമുകളും മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിതീർത്ത 5 ഹൈടെക് ക്ലാസ് റൂമുകളുടെയും മിനി ഓഡിറ്റോറിയത്തിന്റെയും പാർക്കിംഗ് ഏരിയയുടെയും നവീകരിച്ച നടുമുറ്റത്തിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ,സ്കൂൾ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ എന്നിവർ ചേർന്ന് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസരിച്ചുള്ള ഗുണപരമായ മാറ്റം ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത Read More…

General

തീക്കോയി പഞ്ചായത്ത് കേരളോത്സവം – ക്രിക്കറ്റ് ടൂർണമെൻറ് വെള്ളികുളം സിൽവർ സ്റ്റാർ ക്ലബ്ബ് ജേതാക്കളായി

വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…

Pala

രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ വധഭീഷണി; കോൺഗ്രസ് പ്രകടനം നടത്തി

പാലാ: ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്’ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ, ബിജോയി എബ്രഹാം, പ്രിൻസ് വി സി, ബിബിൻരാജ്,ഷോജി ഗോപി,ജയിംസ് ജീരകത്തിൽ ,പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി,രാജു Read More…

Pala

ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെ‍ഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ആദരവ്

പാലാ :ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിം​ഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ​ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി. പ്രായോ​ഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് Read More…