കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ട് കെഎസ്ആർടിസി. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്. എസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 1.ജൂൺ 15 ന് രാവിലെ Read More…
Author: Web Editor
ഡിജോ കാപ്പന് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
പാലാ: പൊതുമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ്കാരികപ്രവര്‍ത്തനത്തിലും വിശ്വസിച്ച് സമൂഹ നന്മക്കായി യത്നിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിര്‍ണായക നിമിഷങ്ങളില്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുവാന് പ്രാപ്തനായ ഒരാളുടെ നഷ്ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പാലായില്‍ ആരംഭിക്കുന്ന ഡിജോ കാപ്പന് ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ കിസ്കോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫ്രാന്‍സീസ് ജോര്‍ജ് Read More…
പാലാ മുനിസിപ്പാലിറ്റിയിൽ ജനഹിതം അനുസരിച്ച് നേടിയെടുത്ത ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം
പാലാ: ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത്. പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്രസ് തന്നെയാണ്. അതിനാൽ കോൺഗ്രസ് കൗൺസിലർമാരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടും, കൗൺസിലർമാരുടെ പരാതികൾ പരിഹരിച്ച് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട നടപടികൾ കോൺഗ്രസ് സ്വീകരിക്കും. അതിനുവേണ്ടി കോൺഗ്രസ് Read More…
റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. റവ .ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. ഭൗതികശരീരം നാളെ (ഞായറാഴ്ച) ഉച്ച കഴിഞ്ഞ് 3ന് മണർകാട് ആശുപത്രിയിൽനിന്ന് വിലാപ യാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. Read More…
കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം: ഷോൺ ജോർജ്
കോട്ടയം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് Read More…
കെ.എം. മാണി ബൈപാസ് റോഡിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യ വത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി
പാലാ: കെ.എം. മാണി ബൈപാസ് റോഡിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിര്‍മാണം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, റൗണ്ടാനയ്ക്കുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവലത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 ലക്ഷം Read More…
43 തവണ രക്തദാനം നടത്തി മാതൃകയായി ജെറിൻ വർഗീസ്; സംസ്ഥാന സർക്കാരിന്റെ ആദരം
തലനാട്: സന്നദ്ധ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സംസ്ഥാന സർക്കാരിന്റെ ആദരം നേടിയിരിക്കുകയാണ് തലനാട് സ്വദേശി ജെറിൻ വർഗീസ്. 18 മുതൽ 30 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ തവണ സന്നദ്ധ രക്തദാനം നടത്തിയ യുവാവെന്ന നേട്ടത്തിനാണ് ജെറിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും രക്തശേഖരണ-വിതരണ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ Read More…
കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ക്കു പൗര സ്വീകരണം 20ന്
നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോന്, മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും നഗരസഭ ചെയര്പേഴ്സണ്മാര്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ക്കും കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 20നു സ്വീകരണം നല്‍കും. രാത്രി ഏഴിനു കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു Read More…
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്; കോട്ടയം ജില്ലയില്‍ 85277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥിതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് Read More…
ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക Read More…











