Obituary

ദാസ് ഭവനിൽ ദേവദാസ് (ജോസഫ്) നിര്യാതനായി

കൊണ്ടൂർ : ദാസ് ഭവനിൽ ദേവദാസ് (ജോസഫ്, 75) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ (09.01.2026) 11.15ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ്.

General

സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​വെള്ളിയാ​ഴ്ച ച​ക്കാ​മ്പു​ഴ​യി​ൽ

ച​ക്കാ​മ്പു​ഴ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​രം നേ​ടി​യ സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​വെ​ള്ളി​യാ​ഴ്ച ച​ക്കാമ്പു​ഴ​യി​ൽ അര​ങ്ങേ​റും. നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ആ​ത്മ​ക്കു​റി സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​റ​വ.ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ച​ക്കാ​മ്പു​ഴ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലോ​രേ​ത്തു​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.​ ഒ​രേ സ​ദ​സി​ന് മു​ൻ​പി​ൽ മൂ​ന്നു വേ​ദി​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ക​ലാ​രൂ​പം അ​ര​ങ്ങേ​റു​ന്ന​ത്.​ നാ​ടി​ന്‍റെ ച​രി​ത്ര​വും ഇ​തി​ഹാ​സ​വും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മായിയാണ് നടത്തുന്നത്. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യു​ടെ Read More…

General

അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10ന് പെരിങ്ങുളത്ത്

പെരിങ്ങുളം സ്പാര്‍ട്ടന്‍സ് ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജെസ്റ്റിന്‍ ജോസ് കുളത്തിനാല്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 ശനിയാഴ്ച പെരിങ്ങുളം സ്പാര്‍ട്ടന്‍സ് അരീനയില്‍ (സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് പെരിങ്ങുളം) വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ഞാറിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായി ഫ്‌ളഡ് ലൈറ്റിന് കീഴിലാണ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. മധ്യകേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കത്തിന് ജനുവരി 10 ശനിയാഴ്ച Read More…

Kottayam

അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് തുടക്കം

കോട്ടയം: അശ്വമേധം 7.0, കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രി . കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോക്ടർ സി.ജെ. സിതാര, കോട്ടയം ജനൽ ആശുപത്രി സൂപ്രണ്ട് പി.കെ. സുഷമ, ഡെപ്യൂട്ടി Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് ഖാന് ( 28) പരുക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം. കുറ്റില്ലത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.

Pala

ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു

പാലാ: ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി. എം. സി. ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു. ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

Poonjar

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്.ജോസഫ് യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെ.ജോസഫ് യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ വിദ്യാർത്ഥികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലെ മോരിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയം.

pravithanam

മഹാകവി പ്രവിത്താനം പി. എം.ദേവസ്യ സ്മാരക അഖിലകേരള കവിതാ രചന മത്സരം

പ്രവിത്താനം: മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാരചന മത്സരം നാളെ രണ്ടു മണിയ്ക്ക് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷം വഹിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടി പ്പിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് കെ.എം ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ Read More…

Aruvithura

അരുവിത്തുറ കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിദ്യാർത്ഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. ഹബ്ബിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ.ഇ .എസ്സ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ധേഹം തുടക്കം കുറിച്ചു. ധനതത്വശസ്ത്രം ബുദ്ധിപൂർവ്വകമായ തിരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും, താൽപര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർത്ഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ Read More…

General

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ Read More…