Pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. അഖില്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളില്‍ ജീവിയെ കണ്ടെത്തിയത്. തുടര്‍ന്നു ഈ ജീവിയെ ജീവനോടെ തന്നെ പുറത്തെടുത്തു.

മുണ്ടക്കയം പെരുവന്താനത്ത് ജോലി ചെയ്തിരുന്ന 57കാരന്‍ മലഞ്ചെരുവില്‍ നിന്നു വെള്ളം കൈകളില്‍ കോരിയെടുത്തു പല തവണ മുഖം കഴുകിയിരുന്നതായി പറഞ്ഞു. ഈ സമയത്ത് ജീവി മൂക്കിനുള്ളില്‍ കയറിയാതാകാമെന്നു കരുതുന്നു. മലഞ്ചെരുവില്‍ കാണുന്ന ഈ ജീവിയെ നറുന്ന എന്ന പേരിലും അറിയപ്പെടുന്നതായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *