Kottayam

വൈക്കത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി യു ഡി എഫ് സ്ഥാനാർഥി; പര്യടനം കൂടുതൽ ആവേശത്തിലേക്ക്

കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.

ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തിയ സ്ഥാനാർഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു.

അസീസി അസംപ്ഷൻ കോൺവെൻറ്, വല്ലകം സെൻറ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു.

ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജൻ , മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.എം ചാക്കോ കള്ളിച്ചാലിൽ എന്നിവരെ വീട്ടിലെത്തി സന്ദർശിച്ചു.

ഉച്ചയ്ക്ക് ശേഷം ടി വി പുരം സെൻറ് തെരേസാസ് എഫ് സി കോൺവെൻറ്, നിള ഏജൻസിസ് ഗ്ലൗസ് ഫാക്ടറി ,വട്ടപ്പറമ്പിൽ ഗ്ലൗസ് കമ്പനി ,മേഴ്സി ഹോം ചാരിറ്റബിൾ ട്രസ്റ്റ് ,ചെമ്മനത്തുകര സെൻറ് ജോർജ് ആശുപത്രി , കാരുണ്യാലയം,സെൻറ് സെബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

തുടർന്ന് കല്ലറ, മുണ്ടാർ പ്രദേശങ്ങൾ സന്ദർശിച്ച് വോട്ടർമ്മാരെ കണ്ടു. മുണ്ടാർ തീരത്ത് വളളത്തിൽ എത്തിയ സ്ഥാനാർത്ഥിക്ക് വോട്ടർമാർ സ്നേഹനിർഭരമായ സ്വീകരണം നൽകി.

വിവിധയിടങ്ങളിൽ പോൾസൺ ജോസഫ്, പി.ഡി ജോർജ്, പി.ഡി ഉണ്ണി ,സുനിൽ കെ.സി, മിനി തങ്കച്ചൻ, എൻ.റ്റി തോമസ്, ടി.എസ് സെബാസ്റ്റ്യൻ, ജോയി മണ്ണിച്ചിറ, ഹരി വാതല്ലൂർ, എസ് സാനു, വർഗീസ് പുത്തൻചിറ, അപ്പച്ചൻ പള്ളിയിൽ ,പി .എ സുധീരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *