ഓസ്‌ട്രേലിയയിലെ പെർത്തിൽ ഡിസംബർ 22നു രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ റോയലിന്റെ സംസ്കാരം നാളെ (ബുധനാഴ്ച) നടക്കും.
പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ നാളെ (8/1/2025) രാവിലെ 10.30 മുതൽ 11 വരെ പൊതുദർശനം. തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. 2.15-ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ മൃതദേഹം എത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കരിക്കും.
പെർത്തിലെ കാനിങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്-ഷീബ ദമ്പതികളുടെ മകനാണ് ആഷിൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ.
കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൽ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിന്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം. ആഷിലിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാംഗം. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കി ആഷിൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.