അരുവിത്തുറ: ഏതാണ്ട് 700 വർഷങ്ങൾക്ക് മുൻപ് നിലയ്ക്കലിൽ ഉണ്ടായ ആക്രമണകാലത്ത് അവിടെ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറി പാർത്ത സുറിയാനി ക്രിസ്താനികൾ കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്ന തിരുസ്വരൂപമാണ് അരുവിത്തുറ പള്ളിയിലുള്ള വി.ഗീവർഗീസ് സഹദാ (അരുവിത്തുറ വല്യച്ചൻ).
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായി rവനായി ആണ് സഹദാ അറിയപ്പെടുന്നത് . തിരുസ്വരുപത്തിൻ്റെ ജീവൻ തുടിക്കുന്ന ഭാവം ആരേയും ആകർഷിക്കുന്ന സവിശേഷതയാണ്.
ഈ അത്ഭുത രൂപം യാതൊരു മാറ്റവും കൂടാതെ ഏതാണ്ട് 700 കൊല്ലമായി അരുവിത്തുറയിൽ സ്ഥിതി ചെയ്യുന്നു. ഏതെങ്കിലും ഒരു കലാകാരൻ ഈ രൂപത്തിൽ റീ ടച്ചിങ് നടയിത്തിയിട്ടില്ല. ഈ തിരുസ്വരൂപം സ്വന്തമായിരിക്കുന്ന അവസ്ഥയിൽ അഭിമാനം കൊള്ളുന്ന ആധുനിക തലമുറ അമൂല്യമായൊരു നിധിയായി ഈ തിരുസ്വരൂപത്തെ കാത്തു സൂക്ഷിക്കുന്നു.