Aruvithura

അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ ‘ജാലകം 3.’ പ്രകാശനം ചെയ്തു

അരുവിത്തുറ: കുട്ടികളുടെ പഠന വിടവു നികത്തി എല്ലാ കുട്ടികളേയും പഠനത്തിൽ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി തയാറാക്കപ്പെട്ട കൈപ്പുസ്തകമാണ് ‘ജാലകം 3’ കുട്ടികളുടെ ക്ലാസ് റൂം പ്രവർ ത്തനങ്ങളുടെ തുടർച്ചയായുള്ള വർക്ക് ഷീറ്റുകളാണ് ഇതിൽ തയാറാക്കായിരിക്കുന്നത്.

കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തിയ ഈ കൈപ്പുസ്തകം ഈ രാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് തിരുവോണം ആഘോഷദിനത്തിൽ മാവേലിക്ക് നൽകി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *