Aruvithura

കരുത്തു തെളിയിച്ച് അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു.

എൽ.പി. ഓവറോൾ സെക്കന്റ്, മാർച്ച് പാസ്റ്റ് – ഓവറോൾ സെക്കന്റ്,എൽ.പി. മിനി ബോയ്സ് – ഓവറോൾ ഫസ്റ്റ്, എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ്,എൽ.പി. കിഡിസ് ഗേൾസ് -ഓവ റോൾ സെക്കന്റ് ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്.

നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *