Aruvithura

മാനവരാശിയുടെ സമൂലമാറ്റത്തിന് ക്വാണ്ടം ബലതന്ത്രം കാരണമാകും : പ്രൊഫ വി.പി. എൻ നമ്പൂരി

അരുവിത്തുറ :മാനവ രാശിയുടെ സമൂല മാറ്റത്തിന് കോണ്ടം ബലതന്ത്രം കാരണമാകും.മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന ചിന്ത എന്ന പ്രതിഭാസം പോലും കോണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാകുമെന്നും ഡോ വി പി എൻ നമ്പൂരി പറഞ്ഞു.

ഒരു ഡസനിലേറെ നോബൽ പ്രൈസുകൾ അവാർഡ് ചെയ്യപ്പെടുകയും, ക്വാണ്ടം കംപ്യൂട്ടിങ്ങും ക്വാണ്ടം പ്രോസസറുകളും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിത വിദ്യകൾക്ക് അടിത്തറ പാകുകയും ചെയ്ത ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം സംഘടിപ്പിച്ച ശില്പശാലയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിസിറ്റിങ്ങ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ പ്രൊഫ.വി പിഎൻ. നമ്പൂരി പറഞ്ഞു. ശില്പശാലയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആശംസകൾ നേർന്നു.

അധ്യാപകരായ ഡോ,സന്തോഷ് കുമാർ, ഡോ.സുമേഷ് ജോർജ്., ബിറ്റി ജോസഫ്, നിഷ ജോസഫ്, ഡാനാ ജോസ് എന്നിവരും പങ്കെടുത്തു.വിവിധ കലാലയങ്ങളിൽ നിന്നായി നൂറിൽപരം വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *