ചേർപ്പുങ്കൽ :ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 B യുടെയും റീജിയൻ 14 വുമൺസ് ഫോറത്തിന്റെയും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ “ലഹരിയില്ലാത്ത പുലരിക്കായി” എന്ന എൽ.ഇ.ഡി. സ്ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ഫാ.അബ്രഹാം തകടിയേൽ നിർവഹിച്ചു.
പ്രിൻസിപ്പൽ ശ്രീ ജയ്സൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് 318 B ചീഫ് കോർഡിനേറ്റർ Ln. സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ ജോജി അബ്രാഹം, ലയൺസ് വുമൺ ഫോറം ചെയർപേഴ്സൺ ശ്രീമതി സുരമ്യ വർഗീസ്, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഗീതു മരിയ സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്ക്കൂൾ NSS യൂണിറ്റ്, ടീൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി. 1400 കുട്ടികൾ പങ്കെടുത്തു.





