തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. ലഹരി ഇല്ലാത്ത സമൂഹം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും ജീവനക്കാരെയും ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൻറെ തൂഫാൻ എക്സൈസ് വകുപ്പിൻറെ തണ്ടർ എന്നീ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്.
പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈക്കം സബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് നിർവ്വഹിച്ചു. സമാപന സമ്മേളനം വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
സൊസൈറ്റി പ്രസി.ശ്രീ. ബൈജൂ T.T, സെക്രട്ടറി ദീപേഷ് A.S എന്നിവർ പങ്കെടുത്തു.പള്ളിയാട് എസ് എൻ യു പി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജൂലൈ പത്തൊമ്പതാം തീയതി ഞായറാഴ്ച ഉല്ലല ജൂബിലി ഹാളിൽ വച്ച് നടക്കുന്ന സൊസൈറ്റിയുടെ വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്.
വാർഷിക പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വൈക്കം എംഎൽഎ ശ്രീ കെ ബിനിമോൻ അവർകൾ നിർവഹിക്കും. തലയാഴം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ലിജി സലഞ്ച് രാജ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഹൈമിബോബി പഞ്ചായത്ത് മെമ്പർ ശ്രീ അജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.




