Jobs

അങ്കണവാടിലേക്ക് വർക്കർ/ഹെൽപർ; അപേക്ഷ ക്ഷണിച്ചു

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കിടങ്ങൂർ പഞ്ചായത്തിലെ അങ്കണവാടിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിനായി കിടങ്ങൂർ പഞ്ചായത്തിലെ സ്ഥിരംതാമസക്കാരയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളാകണം അപേക്ഷകർ. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി. പാസാകാത്തവരും ആകണം. പ്രായപരിധി 18-46. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം.

എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രായപരിധിയിൽ മൂന്നുവയസ്സ് ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ്സ് പാമ്പാടി പ്രോജക്ടിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ എട്ടുമുതൽ ഒക്‌ടോബർ 23 വൈകിട്ട് അഞ്ചുമണി വരെ ഐ.സി.ഡി.എസ് പാമ്പാടി ഓഫീസിൽ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *