Erattupetta

പൂഞ്ഞാർ സംഭവം അപലപനീയം ; ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം

ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.

കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് സ്വാഗതം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് ഫൊ റോന ചർച്ച് വികാരി സെബാസ്റ്റ്യൻ വെട്ടിക്കൽ, നൈനാർ പള്ളി ഇമാം അഷറഫ് മൗലവി, പി.ഇ.മുഹമ്മദ് സക്കീർ ,അഫ്സറുദ്ദീൻ, എൻ.കെ.മുഹമ്മദ് സ്വാലിഹ് ,നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, പി.ആർ.ഫൈസൽ ,അഡ്വ.ജയിംസ് വലിയ വീട്ടിൽ, റ്റി.ഡി.മാത്യൂ. കെ.സുനിൽകുമാർ, ശശികുമാർ ,പി.എച്ച്.നൗഷാദ്, അനസ് നാസർ, അഫ്സാർ മുരിക്കോലിൽ, ഷഹീർ കരുണ ,കെ.ഐ.നൗഷാദ്, സ നൗഫൽ ഖാൻ , കെ.എൻ.ഹുസൈൻ, നിഷാദ് നടയ്ക്കൽ, റഫീഖ് പട്ടരു പറമ്പിൽ എന്നിവർ സംസാരിച്ചു.

പിന്നീട് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിൻ്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം പൂഞ്ഞാർ സെൻ്റ് മേരീസ് ചർച്ച് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *