ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ കാരിയട് ടോപ്പിൽ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു.
AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ സഹദ് K സലാം, മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം റജീന, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി അമീൻ K E, നിസാം, ഷമൽ, ബിജോയ് സെബാസ്റ്റിയൻ, വിനീഷ് P S, നഹാസ്, തൻസീർ തുടങ്ങിയവർ പങ്കെടുത്തു.