Aruvithura

കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്

അരുവിത്തുറ :പി എസ് ഡബ്ലിയു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുജ മാത്യു, ഈരാറ്റുപേട്ട കൃഷി ഓഫീസർ സുഭാഷ്, പി എസ് .ഡബ്ലിയു. എസ് അരുവിത്തുറ സോണൽ കൺവീനർ ജോർജ് വടക്കേൽ , സോണൽ കോഡിനേറ്റർ ജോജോ പ്ലാത്തോട്ടം, പി എസ് ഡബ്ലിയു. എസ്സ് സി ഇ ഒ സിബി കണിയാം പടി, കോഡിനേറ്റർ ശാന്തമ്മ മേച്ചേരി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

വിവിധ ഫല വൃക്ഷ തൈകളുടെയും പച്ചക്കറി ഇനങ്ങളുടെയും വിത്തുകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ് ഫെസ്റ്റിവലിൽ നടന്നത്. നിരവധി ആളുകളാണ് ഫെസ്റ്റിവൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *