Erattupetta

അബ്ദുൾ ലത്തീഫിന്റെ സത്യസന്ധതയിൽ തീക്കോയി സ്വദേശിനി ജയമോളുടെ നഷ്ട്ടപ്പെട്ട സ്വർണ്ണ കൊലുസ് തിരിച്ചുകിട്ടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാർക്കറ്റ് റോഡിൽ വച്ച് ഒരു പവൻ തൂക്കമുള്ള തീക്കോയി സ്വദേശിനിയായ ജയമോളുടെ സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിലെ വ്യാപാരിയായ അബ്ദുൾ ലത്തീഫിന് സ്ഥാപനത്തിന് മുന്നിൽ നിന്ന് കൊലുസ് ലഭിക്കുകയും ചെയ്തു.

അദ്ദേഹം അത് ഈരാറ്റുപേട്ട പോലീസിന് കൈമാറുകയും പോലീസ് തീക്കോയി സ്വദേശിനി ജയ മോളെ കണ്ടെത്തി സ്വർണക്കൊലുസ് പി ആർ ഒ. രാധാകൃഷ്ണൻ എസ് ഐ, എഎസ് ഐ തങ്കമ്മ, എഎസ് ഐ രമ, എസ് സി പി ഓ ഷാജി ചാക്കോ,ബൈജി എന്നിവരുടെ സാന്നിധ്യത്തിൽ തിരികെ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *