രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷിത ഗ്രാമം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു.
കില ജില്ലാ ഫെസിലിറ്റെറ്റർ ശ്രീമതി.ബിന്ദു അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു.
കില ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി. റജീന റഫീക്ക്, റിസോഴ്സ് പേഴ്സൺമാർ, തിമാറ്റിക് എക്സ്പേട്ട്മാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ ആർ.ജി.എസ്.എ. ജില്ലാ കോർഡിനേറ്റർ സിന്ദൂര സന്തോഷ് സ്വാഗതവും ബ്ലോക്ക് തിമാറ്റിക് എക്സ്പേർട്ട് ട്വിങ്കിൾ ജോയ് നന്ദിയും രേഖപ്പെടുത്തി.