Aruvithura

അരുവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ. തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.

സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ ഭക്ഷണ പദാർത്ഥങ്ങളിൽ നാനോപാർട്ടിക്കിൾസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ മിനിമൈക്കിൾ ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡന്റ് അമരീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *