ഈരാറ്റുപേട്ട: സംസ്ഥാനങ്ങളെ വേർതിരിച്ച് കാണുന്ന രീതിയിലും ഫെഡറൽ തത്വങ്ങൾക്കും, സാമൂഹിക നീതിക്കും വിരുദ്ധവുമായ കേന്ദ്ര ബഡ്ജറ്റ് ഇൻഡ്യയിലെ ജനങ്ങൾക്കിടയിൽ വിഭാഗതയുണ്ടാക്കുന്നതാണെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ പറഞ്ഞു.
കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് അദ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫസർ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ് കുട്ടി ആഗസ്തി, ജോളി ഡൊമിനിക്, ഡോ. ആർസി ജോസഫ്,മിനി സാവിയോ, സണ്ണി വടക്കേ മുളഞ്ഞനാൽ, ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, ജില്ലാ ട്രഷറർ മാത്തുക്കുട്ടി കുഴിഞാലിൽ,
നിയോക മണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ,ഷോ ജി ആയിലുക്കുന്നേൽ സംസ്ഥാന കമ്മിറ്റി അംഗം മോളി വാഴപ്പനാടി, മണ്ഡലം പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ പുല്ലാട്ട്, ദേവസ്യാച്ചൻ വാണിയപ്പുര, ജോഷി മൂഴിയാങ്കൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ,
ഔസേപ്പച്ചൻ കല്ലങ്കാട്ടിൽ, തോമസ് കട്ടക്കൽ, ചാർലി കോശി, ബിജോ മുണ്ടുപാലം, ജോയി പുരയിടത്തിൽ, അഡ്വ.ജോബി ജോസ്, പി.പി.എം. നൗഷാദ്, അൻസാരി പാലയം പറമ്പിൽ, പി.എസ്. എം. റംലി, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്,പോഷക സംഘടനാ പ്രസിഡന്റുമാരായ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡൻറ് ആൻറണി അറക്കപ്പറമ്പിൽ,
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻറ് ആബേഷ് ആലോഷ്യസ്, മണ്ഡലം പ്രസിഡന്റ് ഹലിൽ മുഹമ്മദ്,കെ. എസ്. സി നിയോജക മണ്ഡലം പ്രസിഡൻറ്റ് ലിബിൻ ബിനോയി, ലോയേഴ്സ് കോൺസ് ഭാരവാഹികളായ അഡ്വ. ജസ്റ്റിൻ കടപ്പാക്കൽ, അഡ്വ. സജയൻ ജേക്കബ്, ദളിത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. സോമൻ എന്നിവർ സംസാരിച്ചു.