Kottayam

കേരളത്തോട് കടുത്ത അവഗണന, കർഷകർക്ക് നിരാശ: സന്തോഷ് കുഴിവേലിൽ

കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴി വേലിൽ.

ആന്ധ്രാപ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ കേരളത്തിൻ്റെ ഒര്ആവശ്യം പോലും പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. റബർ, നെൽ കർഷകരെ അവഗണിച്ചു. റബ്ബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ് വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും പരിഗണിച്ചില്ല.

ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. കേന്ദ്ര ബഡ്ജറ്റ് കേരളത്തിലെ കർഷകരെ നിരാശരാക്കിയെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴി വേലിൽ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *