എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.
മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69) നിര്യാതയായി. സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മകൾ : ജാനറ്റ്, മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ. പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കങ്ങഴ: തിരുഹൃദയ സന്യാസിസമൂഹം ചങ്ങനാശ്ശേരി സെയ്ന്റ് മാത്യൂസ് പ്രൊവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് മഠാംഗം സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ(72) അന്തരിച്ചു. കങ്ങഴ മുണ്ടത്താനം കിഴക്കേൽ പരേതരായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. മായം, കൂവപ്പള്ളി, ചേന്നങ്കരി, കണയങ്കവയൽ, ആര്യങ്കാവ്, ആർപ്പൂക്കര, അമ്പൂരി, പുന്നത്തുറ, പാറേൽ, പുതുപ്പള്ളി ജ്യോതിസ് ഭവൻ എന്നിവിടങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു. സഹോദരങ്ങൾ: ജോസ്(ഉദയഗിരി), ജോർജുകുട്ടി(കണ്ണൂർ), ബാബു തോമസ്(പത്തനാട്), സാബു തോമസ്(ഡൽഹി). സംസ്കാരം ശനിയാഴ്ച 11-ന് പാറേൽമഠം സെമിത്തേരിയിൽ.