അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ആദരിച്ചു.
കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു.