Politics

ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും

കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി.

ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മയുടെ പ്രഖ്യാപനം.

ഇതിനു ചെലവാകുന്ന 3 രൂപയോളം പിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിരുന്നിനുവേണ്ടി കളമ്പൂരിൽ 2 പോത്തിനെ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിവാദമായും ഇടയ്ക്ക് പുകഞ്ഞിരുന്നു.

പന്തയമല്ല, മറിച്ച് ഒരു രാഷ്ട്രീയ വേവിന്റെ കഥയാണ് ഈ പോത്ത് കറിക്കും പിടിക്കും പിന്നിൽ. ജനകീയ കൂട്ടായ്മയുടെ പേരിലാണ് പോത്തുകറിയും പിടിയും വിളമ്പുന്നതെങ്കിലും ഇതിന്റെ പിന്നണിയിൽ എൽഡിഎഫിലെ അസംതൃപ്തർ തന്നെയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *