Aruvithura

അരുവിത്തുറ കോളേജിൽ കോംഫിയസ്റ്റാ- 2026 കൊമേഴ്സ് ഫെസ്റ്റ് 28ന്

അരുവിത്തുറ: വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ, നേതൃത്വപാടവം, മാനേജ്‌മെന്റ് നൈപുണ്യങ്ങൾ, ബിസിനസ് അഭിരുചി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ കോം ഫിയസ്‌റ്റാ- 2026 എന്ന പേരിൽ ദേശീയതല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

2026 നവംബർ 28 ശനിയാഴ്ച രാവിലെ 10 ന് മേളയുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രഭ ഡോ സിബി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. കൊമേഴ്‌സ്, മാനേജ്‌മെന്റ് മേഖലകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനൊപ്പം വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവവും ആത്മവിശ്വാസവും വളർത്തിയെടുക്കാനും ഈ മേള ലക്ഷ്യമിടുന്നു.

Business Quiz,Best Management Team,Treasure Hunt,3×3 Football,Spot photography ബിസിനസ് ക്വിസ് ബെസ്റ്റ് മാനേജ്മെന്റ് ടീം ട്രഷർ ഹണ്ട് 3 x 3 ഫുട്ബോൾ സ്പോട്ട് ഫോട്ടോഗ്രാഫിഎന്നീ
അഞ്ച് പ്രധാന മത്സരയിനങ്ങളാണ് സംഘടിപ്പിക്കുന്നത്.

₹50,000 മൂല്യമുള്ള സമ്മാനങ്ങളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. എല്ലാ മത്സരങ്ങളിലും രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.

Leave a Reply

Your email address will not be published. Required fields are marked *