Pala

ഏറ്റവും മികച്ച സ്കൂൾ സഹകരണ സംഘത്തിനുള്ള അവാർഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന്

പാലാ: മീനച്ചിൽ താലൂക്കിലെ ഏറ്റവും ഏറ്റവും മികച്ച സ്കൂൾ സഹകരണ സംഘത്തിനുള്ള അവാർഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ സഹകരണ സംഘത്തിന് സമ്മാനിച്ചു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു നടന്ന താലൂക്ക്‌ തല സമ്മേളനത്തിൽ വച്ച് പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. മൂലേച്ചാലിൽ നിന്ന് സ്കൂൾ സഹകരണ സംഘത്തിന് വേണ്ടി സി. പ്രീത, മനു കെ ജോസ്, ബൈബി തോമസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ ജോസഫ് പുളിക്കീൽ, കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോം എന്നിവർ പ്രസംഗിച്ചു.

അവാർഡ് കരസ്ഥമാക്കിയ സ്കൂൾ സഹകരണസംഘം പ്രവർത്തകരെയും നേതൃത്വം കൊടുക്കുന്ന സി. പ്രീത എഫ് സി സി യെയും സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് അനൂപ് ഇളംതുരുത്തിയിൽ, പിറ്റിഎ വൈസ് പ്രസിഡൻ്റ് മനു വരിക്കപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *