ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും ഈരാറ്റുപേട്ട എമെർജ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബി ജെ പി ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ ഉത്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ആർ. സുനിൽകുമാർ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ഇഞ്ചയിൽ, മഞ്ജു സജീവ്, രമേശൻ പി എസ്, കെ എം ജാഫർ, മേഘ മേരി ജോൺ, രഞ്ജിത്ത് പി ജി, ഹാഷിം ലബ്ബ, ജുബിൻ കോശി തുടങ്ങിയവർ സംസാരിച്ചു.