Aruvithura

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം കൊണ്ടൂർ സ്വദേശി ബിബിൻ തോമസിന്

അരുവിത്തുറ :2025-ലെ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം (ധീരത വിഭാഗം) അരുവിത്തുറ കൊണ്ടൂർ സ്വദേശിയായ ബിബിൻ തോമസിന് ലഭിച്ചു. മീനച്ചിലാറ്റിൽ അപകടത്തിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ അസാമാന്യ ധൈര്യത്തിനാണ് ഈ അംഗീകാരം.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഉജ്ജ്വലബാല്യം പുരസ്കാരം. കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരം, ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 14-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *