Erattupetta

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; ബ്ലോക്ക് തല മെഗാ ക്വിസ് മത്സരം

ഈരാറ്റുപേട്ട: മെയ് 22ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് 7,8, 9 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 20, 21,22 തീയതികളിൽ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ വേൾഡ് വൈഡ് ഫണ്ടിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും വിദ്യാകിരണം മിഷന്റെയും സഹകരണത്തോടെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് അടിമാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

ഈ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 7 ന് ജൈവവിദ്യാ മെഗാ ക്വിസ് നടത്തി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലിം എൽപി സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു. ഹരിത കേരള മിഷൻ വിദ്യാകിരണം മിഷൻ ഉദ്യോഗസ്ഥർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

മിലൻ ജോർജ് സെന്റ് മരിയാഗൊരേത്തിസ് ഹൈസ്കൂൾ ചേനാട്, ആഷ്‌ലി മേഴ്സി പ്രിൻസ് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ വലിയ കുമാരമംഗലം, അബിന അലി മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ട, കീർത്തി പ്രസന്നൻ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം എന്നീ നാല് വിദ്യാർത്ഥികളെ ജില്ലാതല മെഗാ ക്വിസ് മത്സരത്തിന് അർഹരായി തെരഞ്ഞെടുത്തു. ബാക്കി പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകി.

Leave a Reply

Your email address will not be published. Required fields are marked *