weather

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മഴ തു​ട​രും; നാ​ല് ജി​ല്ല​ക​ളി​ൽ ഓറഞ്ച് അ​ല​ർ​ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന മുതല്‍ 25/10/2026 വരെയും കര്‍ണാടക തീരത്ത് നാളെ മുതല്‍ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *