Erattupetta

ESA, SIR എന്നിവയ്ക്കെതിരെ വമ്പിച്ച പ്രതിഷേധ സംഗമം ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ESA വിഷയത്തിൽ അനുവർത്തിക്കുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചുകൊണ്ട്, വമ്പിച്ച പ്രതിഷേധ സംഗമം ഒക്ടോബർ 23 ആം തീയതി വെള്ളിയാഴ്ച നാലുമണിക്ക് ഈരാറ്റുപേട്ടയിൽ നടത്തും.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിലെ പരിസ്ഥിതി ലോല 33 വില്ലേജുകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും, അത് പൂർണ്ണമായും വനപ്രദേശമല്ലാത്ത, ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തിയാണെന്ന് മനസ്സിലാക്കുന്നു. അതുപോലെ പരിസ്ഥിതി ലോല വിഷയത്തിൽ ഇടതുപക്ഷ സർക്കാർ സുപ്രീംകോടതിയിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള റിപ്പോർട്ടാണ് കൊടുത്തിരിക്കുന്നത്. ഇത് കേരളത്തിന് ദോഷകരമാണ്, അത് തിരുത്തി നൽകണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.

SIR വിഷയത്തിൽ people against SIR എന്ന ഇടതുപക്ഷ ക്യാമ്പയിന് അനുകൂലമായി സമരം നടത്തുവാനും പാർട്ടി തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഐആർ സ്വാധീനം കൊണ്ട് തെരഞ്ഞെടുപ്പ് വിജയം നേടിയ യുഡിഎഫ് വിജയത്തെ സംബന്ധിച്ച് അന്വേഷണം ഉണ്ടാവണമെന്നും കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളുടെ തോൽവിയിൽ എസ്ഐആറിന്റെ സ്വാധീനത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണം.

മൂന്നാമതായി 23 ആം തീയതിയിലെ സമരത്തിൽ ഈരാറ്റുപേട്ടയിലും, പാലായിലും ഉൾപ്പെടെ കോട്ടയം ജില്ലയിൽ ഉണ്ടായ അഭൂതപൂർവ്വമായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ സംഗമത്തിന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *