Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മേവട ഭാ​ഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ ( 63) ജോസ് തോമസ്( 60) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം.

ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു ( 48) പരുക്കേറ്റു. ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാ​ഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അയർക്കുന്നം സ്വദേശി ഹരിലാലിനു (23) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *