Pala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ‌ പാലാക്കാട്ടുമല സ്വദേശി ശിവശങ്കറിനു ( 26) പരുക്കേറ്റു. കൊതവറയിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഉപ്പുതറ സ്വദേശി അലൻ തോമസിനു ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു രണ്ട് അപകടങ്ങളും.

ഇന്ന് ഉച്ചകഴിഞ്ഞ് നെച്ചിപ്പുഴൂരിൽ വച്ച് ലോറിയും ഇന്നോവായും കൂട്ടിയിടിച്ചു നെച്ചിപ്പുഴൂർ സ്വദേശി ഡോ.ലക്ഷ്മിദേവിക്കു (52) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *