പൂഞ്ഞാർ: NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിങ് ക്യാമ്പും പഠനസഹായ വിതരണവും സംഘടിപ്പിക്കുന്നു.
നാളെ (10 ഒക്ടോബർ 2026) രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 2:00 വരെ പൂഞ്ഞാർ SMV ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തപ്പെടും.
8-ാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്റ്റ്യൻ അറിയിച്ചു. സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുവാനുള്ള ഓൺലൈൻ ഫോം ചുവടെ ചേർക്കുന്നു:
https://forms.gle/ig9SW6tWXVXpgSVJA.





