Erattupetta

ഗാന്ധിജയന്തി ദിനത്തിൽ സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ബഹുജന റാലിയും മതേതരത്വ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തിൽ സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ബഹുജന റാലിയും മതേതരത്വ സംരക്ഷണ സംഗമവും കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തു പോലുമില്ലാതിരുന്ന സംഘ്പരിവാര്‍ ഉയര്‍ത്തുന്ന കപടദേശീയതയും, രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കൃത്രിമം കാണിച്ച് 13 കോടിയോളം വോട്ടാണ് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മുൻനിർത്തി വെട്ടിക്കളഞ്ഞിരിക്കുന്നത്.

ഇതിനെതിരെ സമരം ചെയ്യുന്ന സിപിഐയുടെ നേതാക്കളെയും, ഇടതുപക്ഷത്തിന്റെ നേതാക്കളെയും ഡൽഹിയിൽ അറസ്റ്റ് ചെയ്യുകയാണ് ബിജെപി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഹിന്ദു — മുസ്ലിം ഐക്യത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും മോഡി ഭരണകൂടവും അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ മതേതര സംഗമത്തിന് അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എംജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ ഐ നൗഷാദ്, സോളി ഷാജി,ഓമന രമേശ്, ആർ രതീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി എം എം മനാഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *