Pala

പൊരുതി നേടി കാപ്പൻ; ചെക്ക് കേസിലെ ശിക്ഷാ വിധി സസ്പെൻഡ് ചെയ്ത് സെഷൻസ് കോടതി

പാലാ : എംഎൽഎ മാണി സി കാപ്പന് നാല് ചെക്ക് കേസുകളിലായി തടവും പിഴയും ചുമത്തിയ ബോറിവില്ലി മജിസ്ട്രേറ്റ് കോടതി വിധി സസ്പെൻഡ് ചെയ്തു മേൽ കോടതി. കാപ്പൻ നൽകിയ ഹർജി പരിഗണിച്ച ബോറിവില്ലി ഡിവിഷൻ ദിന്തോഷി സെഷൻസ് കോടതിയാണ് കാപ്പന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.

മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നലബ്ദേ ദർശീൽ ആണ് മാണി സി കാപ്പന് വേണ്ടി ഹാജരായത്. കീഴ് കോടതിവിധി മേൽക്കോടതി സസ്പെൻഡ് ചെയ്തതോടെ കാപ്പന്റെ എതിർകക്ഷിയായ ദിനേശ് മേനോൻ പാലാ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും അപ്രസക്തമായി.

നിയമവ്യവസ്ഥയിൽ പരിപൂർണ്ണ വിശ്വാസമുള്ള, ആത്യന്തികമായി സത്യം വിജയിക്കുമെന്ന് ഉറപ്പുള്ള ദൈവവിശ്വാസിയാണ് താൻ എന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. തൻറെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ജനങ്ങൾക്കിടയിൽ നിന്ന് തന്നെ മുന്നോട്ടു പോകുമെന്നും അവർ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കാപ്പൻ വ്യക്തമാക്കി. അനുകൂല കോടതി വിധിക്ക് പിന്നാലെ മുംബൈയിൽ നിന്ന് അദ്ദേഹം കേരളത്തിലേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *