കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടി – ആശ്വാസ് 2026 ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
നാട്ടകം സുരേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി അംഗം ഫില്‍സണ്‍ മാത്യൂസ്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരായ പി. സതീഷ് ചന്ദ്രന് നായര്‍, ജോണ്സണ് പുളിക്കീല്‍, കോട്ടയം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജി. ഗോപകുമാര്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോസ് ടോം, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എസ്. നസീര്‍, ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സജിനി മാത്യു, എസ്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
കാലപ്പഴക്കമുള്ള വായ്പകള്‍ പരമാവധി പലിശ ഇളവോടെയും പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായും അടച്ചുതീര്‍ക്കാന്‍ അദാലത്തില്‍ അവസരമൊരുക്കി. ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കളുടെ മരണശേഷം വായ്പയുടെ ബാധ്യതയുള്ള മക്കള്‍ക്കും വായ്പകള്‍ ഇളവുകളോടെ തീര്‍പ്പാക്കുന്നതും അദാലത്തില്‍ പരിഗണിച്ചു.





