പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് കാർ കാലിൽ കയറി മല്ലികശേരി സ്വദേശി ഷാഹിൽ ഷാജിക്ക് ( 29) പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലാരിന്നു അപകടം. ഇന്നലെ രാത്രി പകലോമറ്റം ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മാത്യുസ് സജിക്കു ( 28) പരുക്കേറ്റു.




