പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോന്നി സ്വദേശികളായ കുടുംബാംഗങ്ങളായ നസില ബിജു (39 ) നിത ബിജു ( 16 ) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.
അമനകരയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴാച്ചേരി സ്വദേശി അതുൽ മനോജിനു (21 ) പരിക്കേറ്റു. പുലിയന്നൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി എബിൻ ബിനോയിക്ക് (22 ) പരിക്കേറ്റു.





