ഈരാറ്റുപേട്ട: മലയോര മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ മൂലം പ്രളയത്തിൽ സർവ്വതുംനഷ്ടപെട്ട ഈരാറ്റുപേട്ട മേഖലയിലെ വ്യാപാരി സമൂഹത്തിന് സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറവണം എന്നും പ്രളയത്തിൽ തകർന്ന് വീടുകളുടെ പുനരുദ്ധാരണത്തിന് മതിയായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻ്റ് സി.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റി ഓഫീസിൽ പ്രസിഡൻ്റ എ.എം.എ ഖാദറിനെ സന്ദർശിച്ച് സംസാരിച്ചു. വെള്ളപൊക്കത്തിന് പ്രധാന കാരണമായ നദികളിലെ മണൽ വാരൽ നിയന്ത്രണ നിയമങ്ങൾ പിൻവലിക്കണമെന്നും, റവന്യൂ വകുപ്പും ദുരന്ത നിവാരണ സമിതിയുമായി ചേർന്ന് കൊണ്ട് ദീർഘവീക്ഷണത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും. മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് ദൈവിക പ്രീതി മാത്രം പ്രതീക്ഷിച്ച് കൊണ്ടാണ് പാർട്ടി പ്രവർത്തകർ ദുരന്തമേഖലകളിൽസേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ദുരന്തബാധിത പ്രദേശങ്ങൾ ‘മുഖ്യമന്ത്രിസന്ദർശിക്കാൻ തയ്യാറാകണം. എന്നും സി.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു.
സംസ്ഥന സെക്രട്ടറി റോയി അറയ്ക്കൽ, സംസ്ഥാന സമിതി അംഗം സിബി തോട്ടുംപുറം, മുഹമ്മദ് സിയാദ്, കോട്ടയം ജില്ലാ പ്രസിഡൻ്റ് യു. നവാസ്, ജില്ലാ ജനറൽസെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മേഖല കമ്മിറ്റി നേതൃതത്തിൽ ഫൗസിയാ ഓഡിറ്റോ യത്തിലെ കളക്ഷൻ സെൻ്റർ സംസ്ഥാന പ്രസിഡൻ്റ് സി പി അബ്ദുലത്തീഫ് സന്ദർശിച്ചു എറണാകുളം ജില്ലാ പ്രസിഡൻറ് അജ്മൽ കെ.മുജിബ്,ഇടുക്കി ജില്ലാ സെക്രട്ടറി റഹീം മേച്ചേരി, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ എന്നിവർ സംസാരിച്ചു.





