വെള്ളികുളം: വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ ഭക്തസംഘടനകൾ ചേർന്ന് ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു. “ഞാൻ നിന്നെ ഒരിക്കലും മറക്കുകയില്ല” എന്ന ഏശയ്യാ പ്രവാചകൻ്റെ (ഏശയ്യാ 49:15) വാക്യമായിരുന്നു ഈ വർഷത്തെ വയോജന ദിനത്തിൻ്റെ ആപ്തവാക്യം.
ഇടവകയിലെ മുതിർന്ന ദമ്പതികളായ താന്നിക്കൽ ചാക്കോ സാർ കുട്ടിയമ്മ ടീച്ചർ എന്നിവർക്ക് ഇടവകയുടെ ഉപഹാരം നൽകിആദരിച്ചുകൊണ്ടാണ് ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചത്. ഇടവകയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ചടങ്ങ് നടത്തപ്പെടുന്നത്. ഇടവകയിലെ പതിമൂന്നു വാർഡ് കൂട്ടായ്മയിലും മുത്തശ്ശി മുത്തശ്ശന്മാരെ തെരഞ്ഞെടുത്ത് ആദരിച്ചു.
ഷാജി ചൂണ്ടിയാനി പ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്‌കറിയ വേകത്താനം ആശംസകൾ നേർന്നു. സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പ്പാറ,വർക്കിച്ചൻ മാന്നാത്ത്,അലൻ കണിയാംകണ്ടത്തിൽ, ജെസ്സി ഇഞ്ചയിൽ,മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സഭയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജോവാക്കിം വിശുദ്ധ അന്ന പുണ്യവതിയുടെ തിരുനാൾദിനമായ ജൂലൈ 26 തീയതിയാണ് എല്ലാവർഷവും ലോക മുത്തശ്ശി മുത്തശ്ശൻദിനമായി ആചരിക്കുന്നത്. ഇവർ ക്രിസ്തീയ കുടുംബജീവിതത്തിൻ്റെ മനോഹര മാതൃകകളാണ്.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായാണ് 2021 മുതൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആചരണത്തിന് തുടക്കം കുറിച്ചത്. വിശ്വാസവും ജീവിതാനുഭവവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഗ്രാൻഡ് പേരൻ്റ്സ് ഡേ ലക്ഷ്യം വയ്ക്കുന്നത്.ജയ്സൺ വാഴയിൽ, തോമസ് വള്ളിയാംതടത്തിൽ, ടോംപ്ലാത്തോട്ടത്തിൽ, സാജൻആനക്കുഴിയിൽ, മേരിക്കുട്ടി പഴേമ്പള്ളിൽ, ലിനിവെള്ളാപ്പാണിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





