General

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ വിജയോത്സവം

മുണ്ടക്കയം: ഗവ. വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം നിർവഹിക്കുകയും എം.എൽ.എയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ ഇൻചാർജ് ആന്റണി ജോസഫ് സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശിവകുമാർ, എസ്.എം.സി. ചെയർമാൻ രാധാകൃഷ്ണൻ പി. ബി., എം.പി.ടി.എ. പ്രസിഡന്റ് മാനസി അനീഷ്, ഹെഡ്മിസ്ട്രസ് ഷീല കെ. ജെ. എന്നിവർ ആശംസകൾ നേർന്നു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി. എസ്. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *